അ​ജ​യ് പോ​ൾ, അ​ഷ്​​വി​ൻ തോ​മ​സ്

ച​ര​ക്കു​ലോ​റി​യി​ടി​ച്ച് ബൈ​ക്ക്​ യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ മ​രി​ച്ചു

വ​രാ​പ്പു​ഴ: നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി പാ​ഞ്ഞു​ക​യ​റി ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ചു. കൂ​ന​മ്മാ​വ് ഐ.​ടി.​സി റോ​ഡി​ൽ മാ​തി​ര​പ്പി​ള്ളി വീ​ട്ടി​ൽ അ​ഷ്​​വി​ൻ തോ​മ​സ് (22), കൂ​ന​മ്മാ​വ് കൊ​ച്ചാ​ൽ കു​ന്ന​ത്ത​റ വീ​ട്ടി​ൽ പോ​ളി​െൻറ മ​ക​ൻ അ​ജ​യ് പോ​ൾ (23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ ദേ​ശീ​യ​പാ​ത 66ൽ ​വ​രാ​പ്പു​ഴ ഗോ​പി​ക ബാ​റി​ന് സ​മീ​പ​മാ​ണ്​ അ​പ​ക​ടം. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ നി​യ​ന്ത്ര​ണം വി​ട്ട ച​ര​ക്കു​ലോ​റി ഇ​ടി​ച്ച​ശേ​ഷം ഇ​രു​വ​രു​ടെ​യും ത​ല​യി​ൽ​കൂ​ടി വാ​ഹ​നം ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് വ​യ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ലോ​റി. അ​തേ ദി​ശ​യി​ലാ​ണ്​ യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച​ത്. ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക് വ​രാ​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ട്​ ന​ൽ​കി.

അ​ജ​യ് പോ​ളി​െൻറ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച കൂ​ന​മ്മാ​വ് സെൻറ്​ ഫി​ലോ​മി​നാ​സ് ദേ​വാ​ല​യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ക​രി​ച്ചു. അ​ഷ്​​വി​െൻറ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ കൂ​ന​മ്മാ​വ് സെൻറ്​ ഫി​ലോ​മി​നാ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. അ​ജ​യ്​ പോ​ളി​െൻറ മാ​താ​വ്: ബീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ഷി​ക്, അ​തു​ൽ.

Tags:    
News Summary - goods lorry hit on bike 2 youths died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.