Posted On
date_range Updated On
date_range കക്കവാരാൻ ഇറങ്ങിയ നാല് യുവാക്കൾ മുങ്ങി മരിച്ചു
മംഗളൂറു:ഹരഡി കിണിയറകുദ്രുവിൽ കക്ക വാരാൻ ഇറങ്ങി മുങ്ങി മരിച്ച ബന്ധുക്കളായ നാല് യുവാക്കളുടേയും മൃതദേഹങ്ങൾ കണ്ടെത്തി.
ഹൂദെ സ്വദേശികളായ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ (16),കല്ലിയമ്പൂർ മിലാഗ്രസ് കോളജ് പി.യു രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ഫൈസാൻ (18), ശൃംഗേരി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് സഫ്വാൻ (20), സെയിൽസ് മാൻ ജോലി ചെയ്യുന്ന മുഹമ്മദ് ഇബാദ്(25) എന്നിവരാണ് മരിച്ചത്.
തീർത്ഥഹള്ളിയിലെ ഷഹിൽ ഖാദർ,കൊപ്പയിലെ മാഹിൻ,അഡ്ഡഗഡ്ഡെയിലെ ഷഹിൽ എന്നിവർക്കൊപ്പം ബോട്ടിൽ കുക്കുഡു കുദ്രുവിലേക്ക് വന്നതായിരുന്നു യുവാക്കൾ.ബോട്ട് കരയോട് ചേർന്ന് കെട്ടിയിട്ട ശേഷം കക്ക വാരി നിവർന്ന് ബോട്ടിൽ നിറക്കാൻ ഇറങ്ങുകയായിരുന്നു.എന്നാൽ പ്രതീക്ഷിക്കാത്ത ആഴവും ഒഴുക്കും കാരണം മുങ്ങിപ്പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.