Posted On
date_range Updated On
date_range വിഡിയോ കോളിനിടെ കുഞ്ഞിന്‍റെ വെടിയേറ്റ് അമ്മ മരിച്ചു
ഫ്ലോറിഡ: ജോലിസംബന്ധമായ വിഡിയോ കോളിനിടെ കുഞ്ഞിന്‍റെ വെടിയേറ്റ് അമ്മ മരിച്ചു. യു.എസിലെ സെൻട്രൽ ഫ്ലോറിഡയിലാണ് ദാരുണമായ സംഭവം. 21കാരിയായ ഷമായ ലിൻ ആണ് മരിച്ചത്.
വിഡിയോ കോളിലുണ്ടായിരുന്ന സഹപ്രവർത്തകർ വെടിയൊച്ച കേൾക്കുകയും ഷമായ ലിൻ പിന്നിലേക് മറിയുന്നത് കാണുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എമർജൻസി നമ്പറിൽ വിളിച്ചറിയിക്കുകയായിരുന്നു.
ഓഫിസർമാരും പാരാമെഡിക്കൽ ജീവനക്കാരും എത്തുമ്പോൾ യുവതി തലയ്‌ക്ക് വെടിയേറ്റ് കിടക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. വീട്ടിനുള്ളിൽ സുരക്ഷിതമല്ലാതെ ഇട്ടിരുന്ന തിര നിറച്ച തോക്ക് കുഞ്ഞ് എടുത്ത് കളിച്ചപ്പോൾ വെടി പൊട്ടുകയായിരുന്നു.
ഷമായ ലിന്നിന്‍റെ ഭർത്താവിന്‍റേതാണ് തോക്ക്. ഇയാൾക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്തുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.