മാണ്ട്യ വിസ്വേസ്വര കനാലിൽ കുടുംബത്തിലെ അഞ്ചു പേർ മുങ്ങി മരിച്ചു

മംഗളൂരു: പെരുന്നാൾ അവധി ആഘോഷിക്കാൻ ബംഗളൂരുവിൽ നിന്ന് ബന്ധുവീട്ടിൽ വന്ന അഞ്ചു പേർ ചൊവ്വാഴ്ച വൈകുന്നേരം മാണ്ട്യ ദൊഡ്ഡകൊത്തഗരെ കനാലിൽ മുങ്ങി മരിച്ചു.ബംഗളൂറു നീലസാന്ദ്ര ലേ ഔട്ടിൽ താമസക്കാരായ അനിസ ബീഗം(34),മകൾ മെഹ്താബ് (10),അമാനുല്ലയുടെ മക്കളായ അഷ്റക്(28),ആഫിക(22),തസ്മിയ(22) എന്നിവരാണ് മരിച്ചത്.

ഹല്ലെഗെരെയിലെ ബന്ധുവീട്ടിൽ വിരുന്നുവന്നവർ കനാൽ വെള്ളത്തിൽ കളിക്കുന്നതിനിടെ മെഹ്താബ് ഒഴുക്കിൽ മുങ്ങിപ്പോവുകയായിരുന്നുവെന്ന് ബസറലു പൊലീസ് പറഞ്ഞു.കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റുള്ളവരും അപകടത്തിൽ പെട്ടു. അഗ്നിശമന സേനയും പോലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു.

Tags:    
News Summary - Five of family from Bengaluru drown in canal in Mandya; search on for bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.