Posted On
date_range Updated On
date_range വീട്ടുമുറ്റത്തെ കിണറിലേക്ക് കാർ വീണ് പിതാവും മകനും മരിച്ചു
കണ്ണൂർ: നെല്ലിക്കുന്നിൽ കാറ് കിണറിലേക്ക് വീണ അപകടത്തിൽ പിതാവും മകനും മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58), മകൻ വിൻസ് മാത്യു(17) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിൻസ് മരിച്ചത്. മാത്തുക്കുട്ടി അപകടസമയത്തുതന്നെ മരിച്ചു.
രാവിലെ 10.15നാണ് അപകടം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട് കിണറിലേക്ക് പതിക്കുകയായിരുന്നു.
മാനന്തവാടി രൂപതാ സഹായമെത്രാൻ അലക്‌സ് താരാമംഗലത്തിൻ്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.