പി.മോഹനൻ 

അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു; മെക്കാനിക്കിന് ദാരുണാന്ത്യം

കോഴിക്കോട്: ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക് അതേ ബസ് കയറി മരിച്ചു. ഞായറാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലാണ് അപകടം. വെസ്റ്റ്ഹിൽ പുത്തലത്ത് പി.മോഹനൻ (62) എന്നയാളാണ് മരിച്ചത്.

ബ്രേക്ക് ശരിയാക്കുന്നതിനായി സ്റ്റാൻഡിൽ ബസ് ട്രാക്കിനു പുറത്തു നിർത്തിയ സമയം മോഹനൻ ബസിനു കീഴിൽ അറ്റകുറ്റപ്പണിക്കായി കയറുകയായിരുന്നു. ഈ സമയം ട്രാക്ക് ഒഴിവുള്ളതു കണ്ട് ഡ്രൈവർ ബസിൽ കയറി മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കൾ: അനൂപ്,അനീഷ്, അശ്വതി. മരുമക്കൾ: ആമി, വിദ്യ, ശ്രീജിത്ത്. ബസ് ഡ്രൈവർക്കെതിരെ കസബ പൊലീസ് കേസെടുത്തു.

Tags:    
News Summary - Driver pulls bus forward while performing repairs; mechanic dies tragically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.