ദേശീയപാതയിൽ ഓട്ടോ കുഴിയിൽ വീണ് ഡ്രൈവർ മരിച്ചു

വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാഹി ചാലക്കര മൈദ കമ്പനി റോഡിലെ സി.കെ ഹൗസിലെ റഫീഖ് (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് അപകടം.

സർവിസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറുന്നതിനിടെ മഴയിൽ തകർന്ന റോഡിലെ കുഴിയിൽ വീണ് ഓട്ടോ മറിയുകയായിരുന്നു. ഉടൻ മാഹി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്: പരേതനായ അഹമ്മദ്. മാതാവ്: പാത്തുട്ടി. ഭാര്യ: സബീന. മക്കൾ: ഷാഹിദ്, അഫ്രീദ്, നേഹ. സഹോദരങ്ങൾ: നസീർ, ജുനൈസ്, ജസീല, സലീല.


Tags:    
News Summary - Driver dies after auto falls into ditch on national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.