സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്‌. രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എസ്‌. രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്ണ നഗർ പൗർണമിയിൽ ആർ.എൽ ആദർശ് (36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജറാണ്‌. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. ഞായറാഴ്ച രാത്രി 9.15 ഓടെ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കുമ്പഴയിലാണ് അപകടം.

ആദർശ്‌ സഞ്ചരിച്ച കാറിൽ ചരക്കുമായിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി. അഗ്നിരക്ഷാസേന എത്തിയാണ് യുവാവിനെ പുറത്തെടുത്തത്. ആദർശ്‌ സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ. അമ്മ: ലീനാകുമാരി. ഭാര്യ: മേഘ. മകൻ: ആര്യൻ. സഹോദരൻ: ഡോ. ആശിഷ്‌.

Tags:    
News Summary - CPM State Committee Member S. Rajendran's son died in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.