Posted On
date_range Updated On
date_range എൻ.ഐ.എ സംഘം സഞ്ചരിച്ച വാഹനം ഇടിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു
മംഗളുരു: നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) സംഘം സഞ്ചരിച്ച പൊലീസ് വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പണാജെയിലെ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൊടെ സ്വദേശി ബി.ലക്ഷ്മണ നായ്ക് (50) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ നാലിന് മാണി-മൈസൂറു പാതയിൽ മംഗളൂറിനടുത്ത ആര്യപുവിലാണ് അപകടമുണ്ടായത്.
സുള്ള്യയിൽ നിന്ന് പുത്തൂറിലേക്ക് പോവുകയായിരുന്നു പൊലീസ് വാഹനം.പുത്തൂരിൽ നിന്ന് അർളപ്പദിലേക്ക് വരുകയായിരുന്നു നായ്ക്. നായ്കിന് ഭാര്യ, രണ്ട് പെൺമക്കൾ. പുത്തൂർ ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.