Posted On
date_range Updated On
date_range കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
റാന്നി: കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അഞ്ചു യാത്രക്കാർക്ക് പരിക്കേറ്റു. കോരുത്തോട് കൊല്ലംപറമ്പിൽ വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൾ മിനി (45) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ പുനലൂർ - മൂവാറ്റുപുഴ റോഡിൽ മാമുക്കിനും വലിയ പാലത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. തിരുവന്തപുരത്തേയ്ക്ക് പോയ കാറും ഇടപ്പാവൂർ ഭാഗത്ത് നിന്ന് വന്ന മറ്റൊരു കാറുമായിട്ട് ഇടിക്കുകയായിരുന്നു. അൾട്ടോ കാറിലെ യാത്രക്കാരിയായിരുന്ന മിനി രാവിലെ ആറോടെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.