കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
പാണ്ടിക്കാട്: കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റ ബൈക്ക് യാത്രികൻ ചികിത്സയിലിരിക്കെ മരിച്ചു. വെട്ടിക്കാട്ടിരി മണ്ഡകക്കുന്നിലെ മുതുകുണ്ടിൽ മുഹമ്മദ് കോയയാണ് (53) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചിന് കാരായയിലാണ് അപകടം. പാണ്ടിക്കാട്ടുനിന്ന് വണ്ടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മുഹമ്മദ് കോയ സഞ്ചരിച്ച് ബൈക്കിന് പിറകിൽ ഇതേ ദിശയിൽ നിന്നെത്തിയ കാറിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ട് 5.30നാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച കിഴക്കേ വെട്ടിക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. ഭാര്യ: ജാസ്മിൻ. മക്കൾ: ജിഷാദ്, ദിൽഷാദ്, ജിൽഷാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.