Posted On
date_range Updated On
date_range കാർ താഴ്ചയിലേക്ക് മറിഞ്ഞ് ബേക്കറിയുടമ മരിച്ചു
കോരുത്തോട്: കോസടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് - മുണ്ടക്കയം പാതയിൽ കോരുത്തോട് ഷാപ്പു പടിയിൽ ഞായറാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തിൽ കോരുത്തോട് കൊച്ചു തെക്കേൽ ജോജി സെബാസ്റ്റ്യൻ (47) ആണ് മരിച്ചത്.
ഇറക്കത്തിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലെ വീടിന് മുകളിൽ പതിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജോജിയെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോരുത്തോട് പള്ളിപ്പടി സെന്റ് ജോർജ് ബേക്കറിയുടെ ഉടമയാണ് ജോജോ സെബാസ്റ്റ്യൻ. ഭാര്യ: റീന (കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ അധ്യാപിക). മക്കൾ: ഹന്ന, ആൻജലിക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.