കോട്ടയത്ത്​ വോട്ടുചെയ്യാനെത്തിയ വയോധിക പോളിങ്​ സ്​റ്റേഷനുമുന്നിലെ സ്ലാബിൽ തട്ടി വീണ്​ മരിച്ചു

കോട്ടയം: വോട്ടുചെയ്യാനെത്തിയ വയോധിക പോളിങ്​ സ്​റ്റേഷനുമുന്നിലെ സ്ലാബിൽ തട്ടി വീണ്​ മരിച്ചു. നട്ടാശ്ശേരി ചൂട്ടുവേലി കൊട്ടാരപ്പറമ്പിൽ അന്നമ്മ ദേവസ്യയാണ്​ (73) മരിച്ചത്. രാവിലെ 10.30നായിരുന്നു ദാരുണ അപകടം.

കോട്ടയം നിയോജക മണ്ഡലത്തിലെ വോട്ടറായ അന്നമ്മ, നട്ടാശ്ശേരി സെൻറ് മർസെലിനാസ്​ സ്​കൂളിലെ ബൂത്തിൽ വോട്ടുചെയ്യാൻ എത്തിയതായിരുന്നു. ബൂത്തിലേക്ക്​ വരുന്നതിനിടെ സ്​കൂൾ കോമ്പൗണ്ടിലെ സ്ലാബിൽ തട്ടി ഇവർ മറിഞ്ഞുവീഴുകയായിരു​െന്നന്ന്​ പൊലീസ്​ പറഞ്ഞു. സ്ലാബിൽ​ തലയിടിച്ച്​ വീണ ഇവർക്ക്​​ ഗുരുതര പരിക്കേറ്റു. ഉടൻ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തി​െച്ചങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ്​.

മക്കൾ: ജോസ്മോൻ, ആനി, സാലി, രാജമ്മ. മരുമക്കൾ: അനു, ജയൻ, ജേക്കബ്​, സണ്ണി. സംസ്​കാരം ബുധനാഴ്​ച കോട്ടയം നല്ലയിടയൻ പള്ളി സെമി​േത്തരിയിൽ.


Tags:    
News Summary - An elderly woman who came to vote fell on the slab in front of the polling station and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.