കൊട്ടാരക്കരയിൽ വാഹനാപകടം: വയനാട്ടിലെ കൃഷി അസിസ്റ്റൻറ്​ ഡയറക്ടർ മരിച്ചു

കൽപ്പറ്റ: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻറ്​ ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു.

പനമരം ബ്ലോക്ക്കൃഷി അസിസ്റ്റൻറ്​ ഡയറക്ടർ ആർ. മണികണ്ഠനാണ് (53) വാഹനാപകടത്തിൽ മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കൊട്ടാരക്കരക്ക് സമീപം മണികണ്ഠൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം.

മൂന്ന് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സഹപ്രവർത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുധീഷി​െൻറ പിതാവി​െൻറ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു.സുധീഷിനെ കൂടാതെ മറ്റൊരു കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിബിക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

തവിഞ്ഞാൽ മക്കികൊല്ലി അമൃത നിവാസിൽ രാമകൃഷ്ണൻ നായരുടെ (റിട്ടയർഡ് നേവൽ ഓഫീസർ ) മകനാണ്. ഭാര്യ പ്രസന്ന (അധ്യാപിക, മുണ്ടേരി ജി.വി.എച്ച്.എസ്.എസ്) മക്കൾ: ഡോ: സിദ്ധാർത്ഥ് ,അമൃത ( വിദ്യാർത്ഥി) . മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Tags:    
News Summary - agriculture assistant director of Wayanad died in a road accident at Kottarakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.