ഗീത
Posted On
date_range Updated On
date_range റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തി കയറി യുവതിക്ക് ദാരുണാന്ത്യം
മംഗളൂരു: റബ്ബർ ടാപ്പിങ് കത്തി നെഞ്ചിൽ കുത്തിക്കയറിയതിനെതുടർന്ന് യുവതി മരിച്ചു.സുള്ള്യക്കടുത്ത ബലക്കബയിൽ ശിവരാമിെൻറ ഭാര്യ ഗീതയാണ്(33) രാത്രി ഏഴോടെ അപകടത്തിൽ പെട്ടത്.
സ്വന്തം റബ്ബർ തോട്ടത്തിൽ ടാപ്പിങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതി തെന്നി വീഴുകയായിരുന്നു.വീഴ്ചയിൽ മൂർച്ചയേറിയ കത്തി നെഞ്ചിൽ കുത്തി കയറി.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെല്ലാരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.