ഭാര്യയോടൊപ്പം പോകവേ സ്​കൂട്ടറിൽ ബസ്സിടിച്ച്​ വ​യോധികന്​ ദാരുണാന്ത്യം

അഞ്ചരക്കണ്ടി: ഭാര്യയോടൊപ്പം സ്​കൂട്ടറിൽ പോകവേ ബസ്സിടിച്ച്​ വ​േയാധികന്​ ദാരുണാന്ത്യം. മാച്ചേരി അയ്യപ്പൻ മല വിവേക് നിവാസിൽ വിനോദൻ (65) ആണ് ഭാര്യയുടെ കൺമുന്നിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 9.30ന് വണ്ടിക്കാരൻപീടിക ആലിൻകീഴിന് സമീപത്തായിരുന്നു അപകടം.

അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്, വിനോദനു​ം ഭാര്യ പ്രമീളയും സഞ്ചരിച്ച സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ വിനോദ​െൻറ ദേഹത്ത് ബസി​െൻറ പിൻവശത്തെ ടയർ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചക്കരക്കല്ല്​ പോലീസ് സ്​ഥലത്തെത്തി.

മക്കൾ: സൗമ്യ, ശ്രുതി. മരുമക്കൾ: മനോജ്, വിനീഷ് (ഇരുവരും വളയം). സഹോദരങ്ങൾ: ബീന (ചെറുകുന്ന്). നീന (ചാല), പരേതനായ വിവേക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.