റാന്നി: അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഉതിമൂട് ആഴക്കാട്ടിൽ വീട്ടിൽ സാമുവേൽ സ്കറിയ (അനിയൻ- 75) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ സംസ്‌ഥാന പാതയില്‍ തിങ്കളാഴ്ച വൈകീട്ട് ആറരയോടാണ് അപകടം.
ഉതിമൂട് ജങ്ഷന് സമീപം മരുതിക്കൽപടിയിൽ വച്ച് സാമുവേലിനെ പിന്നാലെ എത്തിയ കാറിടിക്കുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ പോയി. വെള്ള നിറത്തിലുള്ള വാഗണർ കാറാണെന്ന് സൂചനയുണ്ട്.
സാമുവേലിനെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. റാന്നി പൊലീസ് കേസെടുത്തു.
ഭാര്യ: സാറാമ്മ സ്കറിയ. മക്കൾ: സോണിയ, സാന്ദ്ര. മരുമക്കൾ: സൂരജ്, നിബിൻ. സാമുവേലിന്‍റെ സംസ്ക്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.