ഹുൻസൂറിനടുത്ത് കാറപകടത്തിൽ ഡോക്ടർ മരിച്ചു

സോമവാർപേട്ട: ഹുൻസൂറിന്നടുത്ത് ചിൽകുന്ദയിൽ ഉണ്ടായ കാറപകടത്തിൽ സോമവാർപേട്ട സർക്കാർ ആശുപത്രിയിലെ ഡോ. രവീന്ദ്രൻ (58) മരണപ്പെട്ടു. മൈസൂരിൽ നിന്നും സോമവാർപേട്ടയിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഡോക്ടർ ഡ്രൈവ് ചെയ്തിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ ഡോ. രവീന്ദ്രനെ മൈസൂരിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ വഴിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കാറിലുണ്ടായിരുന്ന സഹോദരൻ ദിവാകറിന് നിസ്സാരമായ പരിക്കുണ്ട്.

മൈസൂർ ഗുണ്ടൽപേട്ട സർക്കാർ ആശുപത്രിയിൽ നിന്നും എട്ട് മാസങ്ങൾക്ക് മുമ്പാണ് സോമവാർപേട്ട താലൂക്ക് ആശുപത്രിയിൽ ഡോ. രവീന്ദ്രൻ ചുമതല ഏറ്റെടുത്തത്. ഭാര്യ:ശാന്ത രവീന്ദ്ര, രണ്ട് മക്കളുണ്ട്. ഹുൻസൂർ റൂറൽ പൊലീസ് കേസെടുത്തു.

Tags:    
News Summary - accident at honsoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.