അഹമ്മദ് അക്റം
Posted On
date_range Updated On
date_range ബന്ധുവീട്ടിലെത്തിയ ഏഴുവയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു
കൂറ്റനാട്: കോട്ടപ്പാടത്ത് കുളത്തിൽ വീണ് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ഷൊർണൂർ ചുടുവല്ലത്തൂർ സ്വദേശി കരുമതി പറമ്പിൽ അമീറിന്റെ മകൻ അഹമ്മദ് അക്റം ആണ് മരിച്ചത്.. ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് മണിക്കും സംഭവം.
കോട്ടപ്പാടത്തുള്ള വല്യമ്മയുടെ വീട്ടിലേക്ക് വന്നതായിരുന്നു അഹമ്മദ് അക്റം.. പറമ്പിനടുത്തുള്ള കുളത്തിൽ അബദ്ധത്തിൽ വീണായിരുന്നു അപകടം എന്നാണ് പ്രാഥമിക വിവരം. തുടർന്ന് കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൃത്താല പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞദിവസം കൂനംമൂച്ചിയിൽ കുളിക്കാൻ ഇറങ്ങിയ വട്ടേനാട് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വിദ്യാർത്ഥി ഷിഫാദ് മുങ്ങിമരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.