Representation image
Posted On
date_range Updated On
date_range ഒന്നരവയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
മംഗളൂരു: നഗരത്തിൽ കാവൂരിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ദമ്പതികളുടെ പിഞ്ചു കുഞ്ഞ് കളിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റിൽ വീണ് മരിച്ചു.ഝാർഖണ്ഡ് സ്വദേശി ഫൈറോസ് അൻസാരിയുടെ മകൾ ആഇശയാണ്(ഒന്നര) മരിച്ചത്.
കാവൂർ മസ്ജിദിന് സമീപം വാടക വീട്ടിലാണ് അൻസാരിയും കുടുംബവും താമസം.മകൾ ഇടുങ്ങിയ പാർപ്പിടത്തിൽ കളിക്കുകയായിരുന്നു.വെള്ളം ശേഖരിച്ചു വെച്ച ബക്കറ്റിൽ അബദ്ധത്തിൽ വീണത് രക്ഷിതാക്കൾ അറിയാൻ വൈകിപ്പോയി. കാവൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.