Posted On
date_range Updated On
date_range തിരുവനന്തപുരത്ത് ബേക്കറി നിർമാണ യൂണിറ്റിൽ തീപിടിത്തം; ഒരു മരണം
തിരുവനന്തപുരം: കൈതമുക്കിലെ ബേക്കറി നിർമ്മാണ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അപ്പു ആചാരി (85) ആണ് മരിച്ചത്. രണ്ടുപേർക്ക് പൊള്ളലേറ്റു. കുമാർ, പാണ്ഡ്യൻ എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്യാസ് സിലിണ്ടറിൽനിന്ന് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. കട പൂർണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.