Posted On
date_range Updated On
date_range കോഴിക്കോട് പാലാഴിയിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ ഓടയിൽവീണ് മരിച്ചു
കോഴിക്കോട്: പാലാഴിയിൽ 53കാരൻ ഓടയിൽ വീണ് മരിച്ചു. പാലാഴി സ്വദേശി കൈപ്പുറത്ത് ശശിയാണ് മരിച്ചത്.
ഓടയിലായിരുന്നു മൃതദേഹം. പുലർച്ചെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു ശശി.
ഒരു മാസം മുമ്പ് മറ്റൊരാൾ ഇതേ സ്ഥലത്ത് വീണു മരിച്ചിരുന്നു. കുട്ടികൾ ഉൾപ്പെടെ നടന്നുപോകുന്ന വഴിയായതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.