Posted On
date_range Updated On
date_range ഉത്തർ പ്രദേശിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
ലഖ്നോ: ഉത്തർ പ്രദേശിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ശ്യാംദേര പോലീസ് സ്റ്റേഷൻ പരിധിയിലെ മഹാരാജ്ഗജ് -ഗൊരഖ്പൂർ റോഡിൽ തിങ്കാളാഴ്ച രാത്രിയിലാണ് അപകടം നടന്നത്. അജിത്, സന്നി യാദവ്, സുന്ദരം, അന്നുവ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഒരാൾക്ക് പരിക്കേറ്റു.
അജിത്, സന്നി യാദവ്, സുന്ദരം എന്നിവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവെച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.