Representational Image
Posted On
date_range Updated On
date_range ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. ദ്വാരകയിൽ നിർമാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സിലെ വെള്ളക്കെട്ടിലാണ് മൂന്ന് യുവാക്കൾ നടന്നത്. ഡല്‍ഹി സ്വദേശികളായ അരുണ്‍, അഭിഷേക്, അനൂജ് എന്നിവരാണ് മരിച്ചത്.
ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങിയ നാലു യുവാക്കൾ മതിൽ ചാടി ഗോൾഫ് കോഴ്‌സിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരില്‍ ഒരാള്‍ വെള്ളത്തിലിറങ്ങിയിരുന്നില്ല. ഇയാളാണ് മറ്റു മൂന്ന് യുവാക്കള്‍ മുങ്ങിപ്പോയപ്പോള്‍ പൊലീസിനെ അറിയിച്ചത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ എം. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വെള്ളപ്പൊക്കവുമായി ഈ മരണങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.