Posted On
date_range Updated On
date_range മുംബൈ ഹൈവേയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം
മുംബൈ: മുംബൈ-പുനെ ഹൈവേയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 യാത്രക്കാർ മരിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുനെയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ബസ്. പുലർച്ചെ 4.50 ഓടെ സിംഗ്രോബ ക്ഷേത്രത്തിനടുത്തുവെച്ചാണ് ബസ് അപകടത്തിൽ പെട്ടത്.
ഖോപോലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.ഗുർഗാവോണിൽ നിന്നുള്ള ബാജി പ്രഭു വാദക് സംഘങ്ങളായിരുന്നു ബസിലുണ്ടായിരുന്നത്.
പുനെയിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവർ. പരിക്കേറ്റവരെ ഖോപോലി റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണിത്.
12 Dead, several injured as bus from Pune to Mumbai falls in to gorge
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.