Posted On
date_range Updated On
date_range ശിവകാശിയിലെ പടക്കനിർമാണ ശാലകളിൽ സ്ഫോടനം: 11 മരണം
ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിലെ രണ്ടിടങ്ങളിലെ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. ഇതിൽ ഒമ്പത് പേർ സ്ത്രീകളാണ്.രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മൂന്നുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
ശിവകാശിക്ക് സമീപം രംഗപാളയം യൂനിറ്റിലാണ് ആദ്യം സ്ഫോടനമുണ്ടായത്. മിനിട്ടുകൾക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്ഫോടനമുണ്ടായി. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.