അബ്ദുൽ അസീസ്
ബുറൈദ: റിയാദ്-മദീന എക്സ്പ്രസ് റോഡിൽ ഖസീം പ്രവിശ്യയിലെ അൽഗാത്തിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് കൊടുവള്ളി കത്തറമ്മൽ കുരുടൻചാലിൽ അബ്ദുൽ അസീസിന്റെ (61) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിലുണ്ടായിരുന്ന അസീസ് ജോലിയാവശ്യാർഥം ബുറൈദയിലെത്തി മടങ്ങവേ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.
റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കണ്ണൂരിലെത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. തിങ്കളാഴ്ച കത്തറമ്മൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കെ.എം.സി.സി ഉനൈസ, റിയാദ് സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹികളും അൽഗാത്ത് കെ.എം.സി.സി പ്രവർത്തകരും മുൻകൈയെടുത്താണ് നടപടികൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.