ഭാരത് ജോഡോ യാത്രയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അമേരിക്കയിൽ ഇന്ത്യക്കാരുടെ സമാധാന സന്ദേശ യാത്ര

ന്യൂയോർക്ക്: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അമേരിക്കയിൽ ഇന്ത്യക്കാരുടെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര. ന്യൂയോർക്ക് സിറ്റിയിലെ ടൈം സ്ക്വയർ മുതൽ യൂനിയൻ സ്ക്വയറിലെ ഗാന്ധി പ്രതിമ വരെ സംഘടിപ്പിച്ച മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലയിലെ ജനങ്ങൾ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂയോർക്ക് സിറ്റിയിലെ ടൈം സ്ക്വയറിൽ ഒത്തു ചേർന്നു. 'തുല്യതയുടെയും ഐക്യത്തിന്റെയും സമാധാന യാത്ര' എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പദയാത്രക്ക് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തും ഐ.ഒ.സി ഗ്ലോബൽ ചെയർമാനുമായ സാം പിത്രോഡ നേതൃത്വം നൽകി.

ജോർജ് അബ്രഹാം, മൊഹീന്ദർ സിങ്, ഹർബച്ചൻ സിങ്, യു.എ. നസീർ, ലീലാ മാരാട്ട്, സതീശൻ നായർ, ജയചന്ദ്രൻ , ചാക്കോച്ചൻ, യാക്കൂബ് ബാത്ത, വി.ടി. അബ്ദു, ഷാജിത് അലി തുടങ്ങിയവർ നേതൃത്വം നൽകി. ന്യൂയോർക്ക് സിറ്റി പൊലീസ് ജാഥക്ക് വേണ്ട ക്രമീകരണങ്ങൾ നൽകി.

Tags:    
News Summary - Inspired by Bharat Jodo Yatra 'Unity Walk' conducted in New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.