Posted On
date_range Updated On
date_range പിതാവ് കടൽകടന്നെത്തിയത് വെറുതെയായില്ല; മിന്നിച്ച് അഖിൽ
ആലപ്പുഴ: അനിൽ കുമാർ കലോത്സവത്തിൽ നാദസ്വരത്തിൽ മത്സരിക്കുന്ന മകൻ അഖിലിെൻറ പ്ര കടനം കാണാൻ വിദേശത്തുനിന്ന് പറന്നെത്തിയത് വെറുതെയായില്ല. അഞ്ചുപേർ മത്സരിച്ചതിൽ മികച്ച പ്രകടനവുമായി വിധികർത്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അഖിലിനായി.
ഗുരുവായൂരപ്പെൻറ നടയിൽ ഒക്ടോബറിലാണ് അഖിൽ നാദസ്വരത്തിൽ അരങ്ങേറിയത്. വേദിയിൽ മികച്ച പ്രകടനം പുറത്തെടുക്കാനായത് ഗുരുവായൂരപ്പെൻറ അനുഗ്രഹമാണെന്നാണ് അനിൽകുമാർ പറയുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഖിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.