മുത്തലാഖ് ഒാർഡിനൻസിനെതിരെ സമസ്ത സുപ്രീംകോടതിയിൽ

ന്യൂഡൽഹി: പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ ഒഴിവാക്കാൻ പാർലമ​​​െൻറിനെ മറികടന്ന് മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ഒാർഡിനൻസിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി പുറത്തിറക്കിയ ഒാർഡിനൻസ് റദ്ദാക്കണമെന്ന് ഹരജിയിൽ സമസ്ത ആവശ്യപ്പെട്ടു.
സമസ്തയുടെ കേസ് തീർപ്പാക്കുന്നതു വരെ ഒാർഡിനൻസിന് സ്റ്റേ ഏർപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. സുൽഫിക്കർ അലി മുഖേന ഫയൽ ചെയ്​ത ഹരജിയിൽ ബോധിപ്പിച്ചു. മുത്തലാഖ് നിരോധിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച് മാസങ്ങൾക്കുള്ളിൽ വളരെ ധൃതി പിടിച്ച് ഇത്തരെമാരു ഒാർഡിനൻസ് ഇറക്കേണ്ട ആവശ്യമില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാണിച്ചു.
Tags:    
News Summary - samastha In supreme court against Muthalaq ordinance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.