കശ്മീർ പ്രശ്നം: സംഭാഷണത്തിന് തയ്യാറെന്ന് കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീർ പ്രശ്ന പരിഹാരത്തിനായിസ്റ്റ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി സംഭാഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങ്. ഇതിന്‍റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ  മുൻ ഇന്‍റലിജൻസ്  ഡയറക്ടർ ദിനേശ്വർ ശർമ്മയെ കേന്ദ്ര പ്രതിനിധിയായ് നിയോഗിച്ചതായും മന്ത്രി അറിയിച്ചു.

പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര ദിന പ്രഭാഷണത്തിന്‍റെ സാക്ഷാത്കാരമായാണ്  ഇൗ നടപടി. ബുള്ളറ്റുകൊണ്ടോ,ബലപ്രയോഗം കൊണ്ടോ കശ്മീർ പ്രശ്നം പരിഹരിക്കാനാവില്ലെന്നും ജനങ്ങളെ അടുപിക്കുന്നതിലൂടെ മാത്രമേ ശാശ്വത പരിഹാരം കാണാനാവുമെന്നുമായിരുന്നു  പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നതെന്നും രാജ് നാഥ് സിങ് ചൂണ്ടിക്കാട്ടി. കശ്മീർ പ്രശ്നത്തിലെ സർക്കാരിന്‍റെ നയമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  
 

Tags:    
News Summary - Rajnath Singh LIVE: Centre to Begin J&K Dialogue, ex-IB Chief to Lead Talks- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.