എലത്തൂർ: ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇലക്ട്രിക് ജോലി നടക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു. എലത്തൂർ മാട്ടുവയൽ കരിയാത്തൻകാവ് അമ്പലത്തിൽ പരേതനായ ചോയിക്കുട്ടിയുടെ മകൻ സജീവനാണ് (49) മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. തിങ്കളാഴ്ച നടക്കുന്ന ക്ഷേത്രോത്സവത്തിന് ലൈറ്റുകൾ പിടിപ്പിക്കുന്നതിനിടെ ഇരുമ്പ് കോണിയിൽകയറി പ്രവൃത്തി നടത്തുകയായിരുന്നു. ചെരിപ്പിടാതെ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
മാതാവ്: ഉണിച്ചിരികുട്ടി. ഭാര്യ: ശാരിക. മക്കൾ: ആദിൽ ,അനുൽ, അഞ്ചൽ. സഹോദരങ്ങൾ: പ്രകാശൻ, സാവിത്രി, ശോഭ, പ്രേമ, പരേതരായ ബേബി, മണി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.