കോഴിക്കോട്: വാസ്തുശിൽപിയും മുൻ സി.പി.ഐ.എം.എൽ പ്രവർത്തകനുമായ മായനാട് പാലക്കോട്ട് വയൽ കിഴക്കേ തറോൽ ശംഭുദാസ് (68 ) നിര്യാതനായി. കായണ്ണ പൊലീസ് സ്റ്റേഷൻ അക്രമത്തിൽ പ്രതിചേർത്ത് കക്കയം ക്യാമ്പിൽ പൊലീസ് മർദനത്തിന് ഇരയായി. 15 ദിവസത്തോളം തടവുകാരനായിരുന്നു. പിന്നീട് സാംസ്കാരിക പ്രവർത്തകനായും വാസ്തു രംഗത്തെ ബദൽ അന്വേഷണങ്ങളുടെ പ്രയോക്താവായും മാറി. ലാറി ബേക്കറിെൻറ പിൻതുടർച്ചക്കാരനാണ്. മാനാഞ്ചിറയിൽ ആകാശത്തേക്ക് പിരിഞ്ഞു കയറുന്ന ഇഷ്ടിക കവാടം നിർമിച്ചത് ശംഭുദാസ് ആയിരുന്നു.സ്വയം പഠനത്തിലൂടെയാണ് ആർകിടെക്ട് ആയത്. പ്രകൃതിസൗഹൃദനിർമാണമേഖലയിൽ സജീവമായിരുന്നു.പരേതനായ രാമൻ വൈദ്യരുടെയും അമ്മാളുവിെൻറയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: മുക്തി, ഡോ. അമർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.