മാനന്തവാടി: ലോറിഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി വിളക്കോട് തിട്ടയിൽ റസാഖാണ് (52) മരിച്ചത്. ഞായറാഴ്ച പുലർച്ചെ ബാവലി ചെക്ക്പോസ്റ്റിനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരിട്ടിയിൽനിന്ന് മൈസൂരുവിലേക്ക് പച്ചക്കറി കയറ്റാൻ പോവുകയായിരുന്നു. ഭാര്യ: സമീറ. മക്കൾ: റസ്മിന, അൻസില. മരുമകൻ: റാഷിദ് (സൗദി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.