പേരാമ്പ്ര: ബൈക്കപകടത്തിൽ പരിക്കേറ്റ ചെറുവണ്ണൂർ പന്നിമുക്കിന് സമീപം പഴയ കാല കോൺഗ്രസ് പ്രവർത്തകൻ ആലക്കാട്ട് പറമ്പത്ത് മീത്തൽ ഗംഗാധരൻ നായർ (65) മരിച്ചു. സംസ്ഥാന പാതയിൽ കല്ലോട് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ദിഗേഷ് (ചെറുവണ്ണൂർ മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്), ഷിജിന. മരുമകൻ: രഘുനാഥ്( ഗ്രാൻഡ് ഹൗസ് പേരാമ്പ്ര). സഹോദരങ്ങൾ: ടി.കെ. ബാലക്കുറുപ്പ്, രാധ, സുജാത, വസന്ത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.