കബനി നദിയിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തിപുൽപള്ളി: കബനി നദിയിൽ കാണാതായ യുവാവിെൻറ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച വൈകീട്ട് മുള്ളൻകൊല്ലി പഞ്ചായത്ത് അതിർത്തിയിലെ കബനി നദിയിൽ വീണ കൊളവള്ളി അംബേദ്കർ കോളനിയിലെ ഓണത്തിയുടെ മകൻ മഹേഷിെൻറ (27) മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സുൽത്താൻ ബത്തേരി അഗ്നിശമന സേന ഡിങ്കി, സ്ക്യൂബ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷൻ ഓഫിസർ നിധീഷ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ പി.സി. ജെയിംസ്, ഒ.ജി. പ്രഭാകരൻ, കെ.കെ. ഹരിദാസ് തുടങ്ങിയവർ തിരച്ചിലിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.