പെരുമണ്ണ: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പെരുമണ്ണ പാറമ്മൽ പാറപ്പുറത്ത് രാമൻകുട്ടി കുറുപ്പ്-പുഷ്പ ദമ്പതികളുടെ മകൻ പ്രവീഷാണ് (34) മരിച്ചത്.ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചുപെരുമണ്ണ പൂവാട്ടുപറമ്പ് റോഡിൽ പെരുമൺപുറയിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ പ്രവീഷിനെ നാട്ടുകാർ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിൻറിങ് തൊഴിലാളിയാണ്. ഭാര്യ: സൗമ്യ. മകൾ: വൈഗ. സഹോദരൻ: പ്രജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.