കക്കോടി: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോർപറേഷൻ കണ്ടിൻജൻസി ജീവനക്കാരി മരിച്ചു. മക്കട ബദിരൂർ സുകൃതത്തിൽ സുധാകരെൻറ (ബാബു) ഭാര്യ ചിത്ര(59)യാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 27ന് രാവിലെ ആറിന് സ്കൂട്ടറിൽ ജോലിക്ക് പോകവേ അമ്പലപ്പടി റോഡിൽ പി.വി.എസ് ഹൈസ്കൂളിന് സമീപത്തെ വരമ്പിൽ കയറി നിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു പരിക്കേൽക്കുകയായിരുന്നു. സഹോദരങ്ങൾ: വത്സൻ, പ്രേമ, പുഷ്പ, രവീന്ദ്രൻ, ശോഭന, ഗോപിനാഥൻ, ജഗദ, പരേതനായ മോഹനൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.