മറ്റൊരാളെ സഹായിക്കുന്നതാണ് ഭക്തി –ഇന്നസെന്‍റ് 

ഒരാളെ സഹായിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ കരുതുക ആ സഹായം സ്വീകരിക്കുന്നയാള്‍ക്കാണ് സന്തോഷമുണ്ടാവുക എന്നാണ്. വാസ്തവത്തില്‍ ആനന്ദം ലഭിക്കുക കൊടുക്കുന്നയാള്‍ക്കുതന്നെയാണ്. അഞ്ചുനേരം പള്ളിയില്‍ പോകുന്നവരും ദിവസവും അമ്പലത്തിലും ചര്‍ച്ചിലുമൊക്കെ പോകുന്നവരും ചിന്തിക്കുന്നത് തങ്ങള്‍ വലിയ ഭക്തരാണെന്ന് ജനങ്ങള്‍ കരുതുമെന്നാണ്. എന്നാല്‍, ആരാധനാലയത്തില്‍ പോകുന്നതല്ല, നമ്മള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതാണ് ഒരാളുടെ ഭക്തി നിര്‍ണയിക്കുന്നത്. നാം മറ്റുള്ളവരെ സഹായിച്ചാല്‍ നമുക്ക് മറ്റു വഴികളിലൂടെ അനുഗ്രഹം കിട്ടുമെന്നുറപ്പാണ്.
അമ്മ രൂപവത്കൃതമായ നാളുമുതല്‍ സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്നുണ്ട്. നിരാലംബരായ കുറച്ചു മനുഷ്യര്‍ക്ക് വീടൊരുക്കുന്ന ഈ പദ്ധതിയില്‍ അതുകൊണ്ട് ഏറെ സന്തോഷത്തോടെ അമ്മയും പങ്കുചേരുന്നു. പലരും ഒരുപാട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. അത് പലപ്പോഴും അര്‍ഹര്‍ക്ക് ലഭിക്കാറില്ല. അര്‍ഹര്‍ക്ക് സഹായം കിട്ടുമോയെന്നാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ആശങ്ക. 
നമ്മള്‍ ചെയ്യുന്നത് വളരെ ചെറിയ കാര്യങ്ങളായിരിക്കാം. പക്ഷേ, അത് വലിയ സന്തോഷം നല്‍കുന്ന ഒത്തിരിപ്പേരുണ്ടിവിടെ. അതാണ് നമ്മുടെയും സന്തോഷം.
Tags:    
News Summary - madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.