പ്രവാസത്തിന്​ വിട; മണ്ണാർക്കാടി​െൻറ സംഗീതം ഇനി നാട്ടിൽ

റിയാദ്​: കലാകാരനും സാമൂഹിക പ്രവർത്തകനും റിയാദിലെ പ്രവാസി സമൂഹത്തിന്​ സുപരിചിതനുമായ ഇല്യാസ്​ മണ്ണാർക്കാട്​​ മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നു. വെള്ളിയാഴ്​ച ഉച്ചക്ക്​ റിയാദിൽ നിന്ന്​ കോഴിക്കോ​േട്ടക്ക്​ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ത​​​​​​െൻറ നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്​ ​അദ്ദേഹം യാത്ര തിരിക്കും. മൂന്നര പതിറ്റാണ്ടിനിടയിൽ ഏതാണ്ട്​ അത്രയും കാലവും സംഗീതത്തെ നെഞ്ചോടു ചേർത്ത് വിവിധ വേദികളെ ഇല്യാസ്​ സംഗീത സാന്ദ്രമാക്കി. സംഗീത അധ്യാപകൻ, ഗായകൻ, പിന്നണി വാദ്യക്കാരൻ, സംഗീത കച്ചേരി സംഘാടകൻ, സാമൂഹിക രാഷ്​ട്രീയ ​പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രവാസി സമൂഹത്തിൽ  നിറഞ്ഞുനിൽക്കവേയാണ്​ പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിച്ചത്​.

മലയാളി പാടിപ്പതിഞ്ഞ പഴയകാല പാട്ടുകളുടെ സംഗീത കച്ചേരി ഒരുക്കി റിയാദിലെ പ്രവാസി ഗാനപ്രിയരെ ആ കാലത്തേക്ക്​ കൂട്ടിക്കൊണ്ടുപോകൽ ഒരു ഉപാസന പോലെയാണ്​ ഇല്യാസ്​ അനുഷ്​ഠിച്ചിരുന്നത്​. റിയാദിൽ മാത്രമല്ല സൗദി അറേബ്യയിലെ ഏതാ​ണ്ട്​ എല്ലാ ഭാഗങ്ങളിലും നൂറു കണക്കിന് വേദികളിൽ സംഗീതസാന്നിദ്ധ്യമായി നിറഞ്ഞൊഴുകി.

1986ൽ ദമ്മാമിൽ പ്രവാസത്തിന്​ തുടക്കമിട്ട ഇദ്ദേഹം പിന്നീട്​  ദീർഘകാലം റിയാദിലാണ്​ ജോലി ചെയ്​തിരുന്നത്​. 2006 മുതൽ റിയാദിലെ അൽആലിയ സ്‌കൂളിൽ സംഗീത അധ്യാപകനാണ്​. ജോലിക്ക് ശേഷം കിട്ടുന്ന ഒഴിവുസമയം  മുഴുവൻ സംഗീതത്തിന് വേണ്ടി മാറ്റിവെച്ചു. ഈ കരങ്ങളിൽ വഴങ്ങാത്ത സംഗീത ഉപകരണങ്ങൾ ഇല്ല. ഹാർമോണിയം, കീബോർഡ്, ട്രിപ്പിൾ ഡ്രം, റിഥം പാഡ്, തബല എന്നിവ അവയിൽ ചിലതു മാത്രം. സൗദിയിലെ പല സംഗീത മത്സരങ്ങളുടെയും വിധി കർത്താവ് എന്ന നിലയിൽ അറിയപ്പെട്ടിരുന്നു.

ഒരു ഗായകൻ എന്നതിലുപരി മികച്ച ശബ്​ദത്തി​​​​​​െൻറ ഉടമ എന്ന നിലയിൽ മിക്ക പരിപാടികളുടെയും അനൗൺസർ ​റോളും കൈകാര്യം ചെയ്​തിരുന്നു ഈ മണ്ണാർക്കാട്ടുകാരൻ. സൗദി അറേബ്യയിൽ നിന്ന് മലയാള ചാനലുകളിലെ പല റിയാലിറ്റി ഷോകളിലും താരങ്ങളായി വളർന്ന നിരവധി കുട്ടികളെ ഇദ്ദേഹം സംഗീതം അഭ്യസിപ്പിച്ചിട്ടുണ്ട്. റിയാദ് മാപ്പിള കലാ അക്കാദമി,  അറേബ്യൻ മെലഡീസ്, റിയാദ്​ ഇന്ത്യൻ മ്യൂസിക്​ ലവേഴ്​സ്​ അസോസിയേഷൻ (റിംല), റിയാദ് കലാഭവൻ തുടങ്ങിയ ഒട്ടനവധി സാംസ്കാരിക സംഘടനകളുടെ സ്ഥാപകനോ പ്രധാന ഭാരവാഹിയോ ആയി നേതൃ പദവി വഹിച്ചിട്ടുണ്ട്. പ്രശസ്ത സിനിമ പിന്നണി ഗായകരായ വിദ്യാധരൻ മാഷ്, കൃഷ്ണ ചന്ദ്രൻ കാഞ്ഞങ്ങാട്, വിധു പ്രതാപ്, അഫ്‌സൽ, അനൂപ് ശങ്കർ, കലാഭവൻ മണി, ഹിഷാം അബ്​ദുൽ വഹാബ്, നാദിർഷ, സമദ്, അൻവർ സാദാത്ത്​, ജഗദീഷ് തുടങ്ങിയവർക്കും മാപ്പിള പാട്ടിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, വി.എം. കുട്ടി, വിളയിൽ ഫസീല, ഫൈസൽ എളേറ്റിൽ, എം.എ. ഗഫൂർ തുടങ്ങി പഴയതും പുതിയതുമായ ഒട്ടേറെ കലാകാരന്മാർക്കും വേണ്ടി പിന്നണിയിൽ സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള അവസരവും ഇല്യാസിന്​ ലഭിച്ചു.

പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മറക്കാൻ വാരാന്ത്യങ്ങളിൽ റിയാദിലെയും മറ്റു പ്രവിശ്യകളിലെയും സാംസ്കാരിക സംഘടനകൾക്ക് മെഹ്ഫിലും സംഗീത സന്ധ്യകളും ഒരുക്കി. പാലക്കാട് ജില്ലാ കെ.എം.സി.സി യുടെ ആക്റ്റിങ് പ്രസിഡൻറ്​ കൂടിയായ ഇല്യാസ് ത​​​​​​െൻറ കലാ വാസനയെ വിടാതെ നാട്ടിലും വിവിധ പരിപാടികളുമായി തുടരാനാണ്​ ആഗ്രഹിക്കുന്നത്​. 

 

Tags:    
News Summary - Illyas Mannarkadu leave gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.