Posted On
date_range Updated On
date_range കോടിയേരിയെ കാണാൻ ബാബു ആൻറണി ആശുപത്രിയിൽ എത്തി
അമേരിക്കയിലെ ഹിൽട്ടൺ ഹൂസ്റ്റൺ പ്ലാസ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം അദ്ദേഹത്തെ കാണാൻ ആശുപത്രിയിൽ ഒരാളെത്തി. മലയാള സിനിമ താരം ബാബു ആൻറണി.
ജനുവരി 29ന് ആശുപത്രിയിൽ കോടിയേരിയെയും ഒപ്പമുണ്ടായിരുന്ന പത്നി വിനോദിനിയെയും സന്ദർശിച്ച ശേഷം ബാബു ആൻറണി തന്നെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചത്.
രണ്ടു മാസമായി അസുഖത്തെ തുടർന്ന് പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് അമേരിക്കയിൽ ചികിത്സയിലാണ് കോടിയേരി. കുടുംബസമേതം അമേരിക്കയിൽ കഴിയുന്ന ബാബു ആൻറണി വിവരമറിഞ്ഞ് ആശുപത്രിയിലെത്തുകയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു.
കോടിയേരിയെ ബാബു ആൻറണി കണ്ടത് നന്നായെന്നും അതിൽ സന്തോഷമുണ്ടെന്നും സഹോദരൻ തമ്പി ആൻറണി പോസ്റ്റിന് താെഴ കമൻറ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.