രാജപക്സയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സല്‍മാന്‍ ഖാന്‍; തമിഴ്നാട്ടില്‍ പ്രതിഷേധം

ചെന്നൈ: അടുത്തമാസം നടക്കാനിരിക്കുന്ന ശ്രീലങ്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലെ പ്രസിഡൻറ് മഹിന്ദ രാജപക്സയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബോളിവുഡ് താരം സൽമാൻ ഖാൻ രംഗത്തിറങ്ങുന്നതിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം.  ശ്രീലങ്കൻ നടി ജാക്വലിൻ ഫെ൪ണാണ്ടസിനൊപ്പം പ്രചാരണം നടത്താനാണ് സൽമാൻ ഖാൻ ലങ്കയിലത്തെുന്നതെന്നാണ് റിപ്പോ൪ട്ട്. തുട൪ച്ചയായി മൂന്നാം ഊഴം പരീക്ഷിക്കാനിറങ്ങിയ രാജപക്സയുടെ ജനപ്രീതി ഇടിഞ്ഞതിനാൽ താരങ്ങളെ ഇറക്കി ഭരണം പിടിക്കാനാണ് ശ്രമം. മൈത്രിപാല സിരിസേനയാണ് പ്രധാന എതിരാളി.

സൽമാൻ ഖാൻ വഞ്ചകനാണെന്ന് എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോ ആരോപിച്ചു. 2009ൽ നടന്ന വംശീയ ഉന്മൂലനം അടക്കമുള്ള കൂട്ടക്കൊലകളെ വെള്ളപൂശാൻ സൽമാൻ ഖാൻ കൂട്ടുനൽക്കുകയാണ്. ഇത് തമിഴ് ജനവിഭാഗത്തിന് സഹിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. നടപടി പ്രതിഷേധാ൪ഹമാണെന്ന് ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.