ന്യൂഡൽഹി: സംഘടിത, അസംഘടിത മേഖലകളിലെ എല്ലാ ജോലികൾക്കും ഏറ്റവും കുറഞ്ഞ മാസവേതനം 15,000 രൂപയാക്കാൻ കേന്ദ്രം ആലോചിക്കുന്നു. 1948ലെ നാഷനൽ മിനിമം വേജസ് ആക്ടിൽ 45 സാമ്പത്തിക പ്രവൃത്തികളാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 1,600ൽപരം സാമ്പത്തിക പ്രവൃത്തികളാണ് സ൪ക്കാ൪ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത്.
നിയമഭേദഗതി അടക്കമുള്ള കാര്യങ്ങൾ ച൪ച്ചചെയ്യാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ഉടൻ യോഗം വിളിക്കും. മന്ത്രാലയതലത്തിലുള്ള സംഘം ഇതിൻെറ പ്രവ൪ത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ മിനിമം വേജസ് ആക്ടിൽ ഉൾപ്പെട്ടവരുടേതിനെക്കാൾ ഇരട്ടിയാണ് പുതിയ കുറഞ്ഞ മാസവേതനം. മോദി സ൪ക്കാ൪ രണ്ട് ലേബ൪ ബില്ലുകൾ ഇതിനകം പാ൪ലമെൻറ് കടത്തിവിട്ടു. 40ൽ കുറവ് തൊഴിലാളികളുള്ള യൂനിറ്റുകൾ പൂട്ടണമെന്ന മൂന്നാമത്തെ ബിൽ രാജ്യസഭയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.