റിലയന്‍സ് ബാങ്കിന്‍െറ 10 ശതമാനം ജപ്പാന്‍ കമ്പനി വാങ്ങിയേക്കും

ന്യൂഡൽഹി: റിലയൻസ് തുടങ്ങാനിരിക്കുന്ന ബാങ്കിൻെറ 10 ശതമാനം ഓഹരി ജപ്പാനിലെ മൾട്ടി നാഷനൽ ബാങ്കിങ് സ്ഥാപനമായ സുമിടോമോ മിത്സുയി ട്രസ്റ്റ് ബാങ്ക് (എസ്.എം.ടി.ബി.) വാങ്ങിയേക്കുമെന്ന് റിപ്പോ൪ട്ട്. 371 കോടി രൂപ നിക്ഷേപിച്ച്  തുടക്കത്തിൽ 2.77 ശതമാനം ഷെയറാണ് ജപ്പാൻ കമ്പനി വാങ്ങുക. എസ്.എം.ടി.ബിയുമായി കഴിഞ്ഞ ആഴ്ചയാണ് തന്ത്രപ്രധാന സഹകരണം റിലയൻസ് ഉറപ്പാക്കിയത്.

ആഗോള ബാങ്കിങ് ലൈസൻസിനായി റിസ൪വ് ബാങ്കിൻെറ മാ൪ഗനി൪ദേശങ്ങൾ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് റിലയൻസ് കാപ്പിറ്റൽ. മാ൪ഗനി൪ദേശങ്ങൾ അനുകൂലമായാൽ തങ്ങളുടെ പുതിയ പങ്കാളിക്ക് ഷെയറിൻെറ പത്ത് ശതമാനം നൽകും. ഇതിനുപുറമെ, അനിൽ ധീരുഭായ് അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ് നിപ്പോൾ ലൈഫ് എന്ന മറ്റൊരു ജപ്പാൻ പങ്കാളിക്കും കൂടി ഷെയ൪ വിൽക്കാൻ പദ്ധതിയിടുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.