മാനന്തവാടി: ആദിവാസി പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിന് ആറുവര്‍ഷം കഠിനതടവ്. തൃശ്ശിലേരി കോലത്ത് വീട് ഷാജി എന്ന ഷൈജുവിനെയാണ് (26) പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക കോടതി ജഡ്ജി ഫെലിക്സ് മരിയദാസ് ശിക്ഷിച്ചത്. 376ാം വകുപ്പുപ്രകാരം മൂന്നു വര്‍ഷവും 450ാം വകുപ്പുപ്രകാരം മൂന്നു വര്‍ഷത്തേക്കുമാണ് തടവ്. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി. ലക്ഷം രൂപ പിഴയും അടക്കണം. ഈ തുകയില്‍നിന്ന് 50,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം. പിഴയടച്ചില്ളെങ്കില്‍ ഒരു വര്‍ഷംകൂടി തടവനുഭവിക്കണം. 2011ലാണ് കേസിനാസ്പദമായ സംഭവം. നടവയല്‍ കായക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. വേണുഗോപാല്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.