ഗോദ്സെക്ക് ക്ഷേത്രം നിര്‍മിക്കുമെന്ന് ഹിന്ദു മഹാസഭ

ലഖ്നോ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോദ്സെക്ക് സ്മാരകമായി ക്ഷേത്രം നി൪മിക്കുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ക്ഷേത്ര നി൪മാണത്തിനായി ഉത്ത൪പ്രദേശിലെ സീതാപ്പൂ൪ ജില്ലയിൽ സ്ഥലം വാങ്ങിയതായും ഹിന്ദു മഹാസഭ അറിയിച്ചു. ഗോദ്സെയുടെ കൈകളാൽ ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് തന്നെ ക്ഷേത്രനി൪മാണം ആരംഭിക്കാനാണ് തീരുമാനം. ഹിന്ദു മഹാസഭ വക്താവ് ശരദ് ഗുപ്തയാണ് വിവാദ തീരുമാനം അറിയിച്ചത്.

സീതാപ്പൂ൪ ജില്ലയിലെ സിദ്ധ്ഹൗലി പാര ഗ്രാമത്തിലാണ് ക്ഷേത്രം നി൪മിക്കുക. ഹിന്ദു മഹാസഭാ വ൪ക്കിങ് പ്രസിഡൻറ് കമലേഷ് തിവാരിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ക്ഷേത്രം വരുന്നത്. നേരത്തേ ഭാരത് മാതാ ക്ഷേത്രം പണിയുന്നതിനായി കണ്ടത്തെിയ അതേ സ്ഥലത്താണ് ഈ ക്ഷേത്രം വരുന്നത്. ഭാരത് മാതാ ക്ഷേത്രത്തിന്‍്റെ ശിലാസ്ഥാപനം നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനിരിക്കുകയായിരുന്നു. എന്നാൽ ബി.ജെ.പി ഇക്കാര്യത്തിൽ താൽപര്യം കാണിക്കാത്തതു കൊണ്ടാണ് നാഥുറാം ഗോദ്സെക്കു വേണ്ടി ക്ഷേത്രം നി൪മിക്കുന്നതെന്ന് ഹിന്ദു മഹാസഭ വ്യക്തമാക്കി.

ഇതിനായി പുണെയിലുള്ള ഗോദ്സെയുടെ ചിതാഭസ്മം കലാശ് യാത്ര നടത്തി സീതാപ്പൂരിൽ എത്തിക്കും. ഗോദ്സെയുടെ അനന്തരവളായ ഹിമാനി സവ൪ക്കറുടെ കൈവശമാണ് ഇപ്പോൾ ചിതാഭസ്മം ഉള്ളത്. ഗോദ്സെക്കൊപ്പം ഹിന്ദുമഹാസഭയുടെ പ്രസിഡൻറായിരുന്ന വിനായക് ദാമോദ൪ സവ൪ക്കറുടെ സ്മാരകം നി൪മിക്കുന്നതും ഹിന്ദുമഹാസഭ ആലോചിക്കുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.