ബംഗളൂരുവിലെ രണ്ടു വയസ്സുകാരന്‍െറ ഹൃദയം ഇനി ചെന്നൈയില്‍ തുടിക്കും

ബംഗളൂരു: മസ്തിഷ്ക മരണത്തിന് കീഴടങ്ങിയ ബംഗളൂരുവിലെ രണ്ടു വയസ്സുകാരൻെറ ഹൃദയം ഇനി ചെന്നൈയിലെ ഇളംപൈതലിൽ തുടിക്കും. ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചലനം നിലച്ച ശരീരത്തിൽനിന്ന് പറിച്ചെടുത്ത ഹൃദയം ആംബുലൻസിലും വിമാനത്തിലുമായി വെള്ളിയാഴ്ച ചെന്നൈയിൽ എത്തിച്ചാണ് മറ്റൊരു ഇളംപൈതലിന് ജീവൻെറ മിടിപ്പ് തിരിച്ചുനൽകിയത്.

മണിപ്പാൽ ആശുപത്രിയിൽ രണ്ടു വയസ്സുകാരൻ വ്യാഴാഴ്ച അ൪ധരാത്രിയാണ് മസ്തിഷ്ക മരണത്തിന് കീഴടങ്ങിയത്. രക്ഷിതാക്കൾ അവയവ ദാനത്തിന് അനുമതി നൽകിയതോടെ ആശുപത്രി അധികൃത൪ നടത്തിയ അന്വേഷണമാണ് ചെന്നൈയിലെ ഫോ൪ട്ടിസ് മല൪ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുവയസ്സുകാരനിലത്തെിച്ചത്. ഡയലേറ്റഡ് കാ൪ഡിയോമയോപതി രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു ആ പൈതൽ. ഹൃദയമാറ്റമല്ലാതെ മറ്റുവഴികളില്ളെന്ന് ഡോക്ട൪മാ൪ വിധിയെഴുതി കാത്തിരിക്കുമ്പോഴാണ് ഭാഗ്യം ബംഗളൂരുവിൽനിന്ന് വിളിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഹൃദയം പ്രത്യേക സംവിധാനത്തിൽ സൂക്ഷിച്ച് ആംബുലൻസിൽ റോഡ് മാ൪ഗം ബംഗളൂരു എച്ച്.എ.എൽ വിമാനത്താവളത്തിലത്തെിച്ചു. ആംബുലൻസിന് കടന്നുപോകാൻ ബംഗളൂരു ട്രാഫിക്  ‘ഗ്രീൻ കോറിഡോ൪' സൗകര്യമൊരുക്കി. തുട൪ന്ന് വിമാനത്തിൽ ചെന്നൈയിലേക്ക്. രണ്ടു മണിയോടെ ചൈന്നൈ വിമാനത്താവളത്തിലത്തെിച്ച ഹൃദയം പ്രത്യേക ആംബുലൻസിൽ ആശുപത്രിയിലേക്ക് കുതിച്ചു.  വിമാനത്താവളത്തിൽനിന്ന് ആശുപത്രിയിലേക്കുള്ള 12 കിലോമീറ്റ൪ താണ്ടാൻ എടുത്തത് 11 മിനിറ്റ്. അഡയാറിലെ ആശുപത്രിയിൽ എല്ലാം സജ്ജീകരിച്ചിരുന്നു.  ഹൃദയമാറ്റ ശസ്ത്രക്രിയ വൈകീട്ട് 7.30 ഓടെ വിജയകരമായി പൂ൪ത്തിയായതായി ആശുപത്രി അധികൃത൪ അറിയിച്ചു. ആറു ഡോക്ട൪മാരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കുട്ടിയുടെ കരളും ദാനം ചെയ്യാൻ രക്ഷിതാക്കൾ അനുമതി നൽകിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.