തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങൾക്കൊപ്പം ഓ൪മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച 19ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് വെള്ളിയാഴ്ച തിരശ്ശീല. വൈകീട്ട് നാലിന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപനചടങ്ങ് ആരംഭിക്കും. കലാപീഠം ബേബി മാരാ൪ അവതരിപ്പിക്കുന്ന സോപാനസംഗീതമാണ് വേദിയുണ൪ത്തുക.
നാലരക്ക് ആരംഭിച്ച സമ്മേളനത്തിൽ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. ചലച്ചിത്ര അക്കാദമി ചെയ൪മാനും ഫെസ്റ്റിവൽ ഡയറക്ടറുമായ ടി. രാജീവ്നാഥ് റിപ്പോ൪ട്ട് അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് എന്നിവ൪ സംസാരിക്കും. വിഖ്യാത സംവിധായകൻ നൂറി ബിൽജി സെയ് ലനാണ് മുഖ്യാതിഥി.
മികച്ച ചിത്രത്തിന് സുവ൪ണചകോരവും മികച്ച സംവിധായകന് രജതചകോരവുമടക്കമുള്ള പുരസ്കാരങ്ങൾ ഗവ൪ണ൪ ജസ്റ്റിസ് പി. സദാശിവമാണ് സമ്മാനിക്കുക. മികച്ച നവാഗത സംവിധായകനുള്ള അവാ൪ഡും ഫിപ്രസി, നെറ്റ്പാക് പുരസ്കാരങ്ങളും ചടങ്ങിൽ നൽകും. പ്രേക്ഷക൪ തെരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാ൪ഡ്, മാധ്യമ പുരസ്കാരങ്ങൾ, തിയറ്റ൪ അവാ൪ഡുകൾ എന്നിവയും സമ്മാനിക്കും.
അഞ്ചര മുതൽ കേരള കലാമണ്ഡലം മോഹിനിയാട്ടം അവതരിപ്പിക്കും. തുട൪ന്ന് സുവ൪ണ ചകോരം നേടുന്ന ചിത്രം പ്രദ൪ശിപ്പിക്കുന്നതോടെ അനന്തപുരിയിൽ എട്ടുദിവസമായി നടന്നുവന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തിരശ്ശീലവീഴും.
സമാപനച്ചടങ്ങും സാംസ്കാരിക പരിപാടികളും സുവ൪ണ ചകോരം നേടിയ ചിത്രത്തിൻെറ പ്രദ൪ശനവും ഡെലിഗേറ്റ് പാസ്സില്ലാതെ പൊതുജനത്തിന് കാണാനാവും. എന്നാൽ, ഉദ്ഘാടനച്ചടങ്ങിൽ ഉണ്ടായിരുന്നതുപോലെ കനത്ത പൊലീസ് വ്യൂഹവും സുരക്ഷാപരിശോധനകളും സമാപനത്തിനും കനകക്കുന്നിൽ ഉണ്ടാകാനിടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.