പാക് സൈന്യം 57 തീവ്രവാദികളെ കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പെഷാവറിലെ സ്കൂളിൽ ഭീകര൪ കുട്ടികളെ കൂട്ടക്കുരുതി ചെയ്ത സംഭവത്തിൽ വിറങ്ങലിച്ച പാകിസ്താൻ തിരിച്ചടിക്കുന്നു. വ്യാഴാഴ്ച താലിബാനെതിരെ നീക്കം ശക്തമാക്കിയ പാക് സൈന്യം 57 തീവ്രവാദികളെ വധിച്ചു.
കുട്ടികളെ വധിച്ച ചാവേറുകൾക്ക് പരിശീലനം നൽകിയെന്ന് പറയപ്പെടുന്ന കൈബ൪ ഗോത്ര മേഖലയിൽ പാക് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. കൈബറിൽ തിറാഹ് താഴ്വരയിലെ താലിബാൻ ഒളിത്താവളങ്ങളിൽ 20 തവണ വ്യോമാക്രമണം നടത്തിയതായി സൈനിക വക്താവ് അറിയിച്ചു.

പെഷാവറിന് സമീപമുള്ള സ്ഥലമാണ് കൈബ൪. ആക്രമണം തുടരുകയാണെന്നാണ് റിപ്പോ൪ട്ട്. സ്കൂൾ ആക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് ഇൻറ൪ സ൪വിസസ് പബ്ളിക് റിലേഷൻസ് ഡയറക്ട൪ ജനറൽ അസിം ബജ്വ ട്വിറ്ററിൽ കുറിച്ചു. അഫ്ഗാനിസ്താനിലെ കാബൂളിലായിരുന്ന സൈനിക മേധാവി ജനറൽ റഹീൽ ശരീഫ് രാജ്യത്ത് മടങ്ങിയത്തെി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ ച൪ച്ച ചെയ്തു. കൈബ൪ മേഖലയിൽ നേരത്തേ പാക് സൈന്യത്തിൻെറ ആക്രമണത്തിൽ നൂറുകണക്കിന് തീവ്രവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്.

എന്നാൽ, അഫ്ഗാൻ അതി൪ത്തിയോട് ചേ൪ന്ന മേഖലയായതിനാൽ തീവ്രവാദികളെ അമ൪ച്ചചെയ്യുന്നതിൽ പാക് സൈന്യം പരാജയപ്പെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.