ബ്രിട്ടീഷ് രാജ്ഞി സ്ഥാനമൊഴിയുമെന്ന് ഊഹാപോഹം: നിഷേധിച്ച് കൊട്ടാരം

ലണ്ടൻ: ക്രിസ്മസോടെ ബ്രിട്ടനിലെ ഭരണാധികാരി എലിസബത്ത് രാജ്ഞി സ്ഥാനമൊഴിയുമെന്ന ഊഹാപോഹവും ച൪ച്ചയും ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ക്രിസ്മസ് ദിന സന്ദേശത്തോടൊപ്പം രാജ്ഞി തീരുമാനം പ്രഖ്യാപിക്കുമെന്ന വാദത്തിലാണ് ഓൺലൈൻ മാധ്യമങ്ങളിൽ പന്തയം മുറുകുന്നത്. ബുധനാഴ്ച 10 മിനിറ്റിൽ ആറ് പേരാണ് പന്തയം വെച്ചതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്യുന്നത്. എന്നാൽ, പന്തയം വെപ്പുകാരുടെ ജോലിയിൽ പ്രതികരിക്കേണ്ട ആവശ്യമില്ളെന്ന് ബെക്കിങ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു.
ജീവിതകാലത്തേക്ക് മുഴുവനായുമാണ് രാജ്ഞി അധികാരമേറ്റെടുത്തതെന്നും ഇപ്പോൾ സ്ഥാനമൊഴിയാൻ ഒരു സാധ്യതയുമില്ളെന്നും കൊട്ടാരം പറഞ്ഞു.
രാജ്ഞി അധികാരം പുതുതലമുറക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഈ വ൪ഷമാദ്യം തൊട്ടേ പുകയുന്ന ച൪ച്ചകളാണ് ഇപ്പോൾ കൂടുതൽ സജീവമായിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.